Monday 27 February 2017

AirSewa വിമാനവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍, എയര്‍സേവ ആപ്പുമായി വ്യോമയാന മന്ത്രാലയം വിമാനവിവരങ്ങള്‍, വിമാനത്താവള സൗകര്യങ്ങള്‍


AirSewa


Official App for Air Travelers in India by MINISTRY OF CIVIL AVIATION to facilitate users for following features:

Post & Track Grievance: User can post grievance for selected categories(Ex: Airline, Airport) and track them also.

Check Flight Status: Check the live flight status of all current inbound and outbound flights.

Check Flight Schedule: Check time table for all inbound and outbound flights operating for a specific route.

Airport Information and Services: Check Weather information and services for selected Airport. (Ex: Delhi, Mumbai)




വിമാനവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍, എയര്‍സേവ ആപ്പുമായി വ്യോമയാന മന്ത്രാലയം വിമാനവിവരങ്ങള്‍, വിമാനത്താവള സൗകര്യങ്ങള്‍ എന്നിവ അറിയുന്നതിനോടൊപ്പം യാത്രികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിമിഷങ്ങള്‍ക്കകം പരിഹാരം കണ്ടെത്താനുള്ള സൗകര്യങ്ങളും ഇതിലുണ്ടാകും.
വിമാനങ്ങളുടെയും വിമാനത്താവളങ്ങളുടെയും വിവരങ്ങള്‍ ഇനി യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍. യാത്രികര്‍ക്കാവശ്യമായ എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തി 'എയര്‍സേവ' ...
എന്ന പുതിയ ആപ്പ് വ്യോമയാന മന്ത്രാലയം പുറത്തിറക്കി.

വിമാനവിവരങ്ങള്‍, വിമാനത്താവള സൗകര്യങ്ങള്‍ എന്നിവ അറിയുന്നതിനോടൊപ്പം യാത്രികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിമിഷങ്ങള്‍ക്കകം പരിഹാരം കണ്ടെത്താനുള്ള ..സൗകര്യങ്ങളും ഇതിലുണ്ടാകും. മൊബൈല്‍ ഫോണ്‍, വെബ് പോര്‍ട്ടല്‍ എന്നിവ വഴിയും യാത്രികര്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
ടിക്കറ്റുനിരക്ക് തിരിച്ചുനല്കല്‍, വിമാനങ്ങളുടെ സമയക്രമം തെറ്റല്‍, ബാഗേജ് നഷ്ടമാകല്‍, മോശമായ പെരുമാറ്റം തുടങ്ങി യാത്രികര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും സംവിധാനംവഴി പരിഹാരംതേടാന്‍ സാധിക്കും. പരാതികളുടെ ശബ്ദരേഖകളും വീഡിയോയും അപ്ലോഡ് ചെയ്യാം. പരാതികള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കും.
കേന്ദ്രിതമായാണ് സംവിധാനം പ്രവര്‍ത്തിക്കുക. എയര്‍സേവ ആപ്പില്‍ ലഭിക്കുന്ന പരാതികള്‍ അതത് കമ്പനികള്‍ക്ക് നേരിട്ടെത്തും. പരാതി രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം യാത്രികര്‍ക്ക് ഒരു നമ്പര്‍ ലഭിക്കും. പരാതിയുമായി ബന്ധപ്പെട്ട വിഭാഗമോ, വിമാനക്കമ്പനിയോ അരമണിക്കൂറിനകം പരാതിക്കാരന് മറുപടി നല്കുന്ന വിധത്തിലുള്ള സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.
പരാതിക്കാരന് ഇ-മെയില്‍ വഴിയും മെസേജ് സംവിധാനം വഴിയും മറുപടി ലഭിക്കും. സമയമെടുത്ത് പരിഹരിക്കേണ്ട പരാതികളില്‍ ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് യാത്രികന് തന്റെ പരാതിയുടെ നാള്‍വഴി പരിശോധിക്കാം.
വിമാനത്താവള അതോറിറ്റി, സെക്യൂരിറ്റി, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി തുടങ്ങി എല്ലാ എജന്‍സികളും സംവിധാനത്തിന്റെ ഭാഗമാകും.

പരിഹാരംകാണാനുള്ളവ, നിശ്ചിത സമയത്തിനുമുമ്പേ പരിഹാരം കണ്ടവ, തീര്‍പ്പു കല്പിച്ചവ എന്നിങ്ങനെ പരാതികള്‍ മൂന്നായി തിരിക്കും. ഇതനുസരിച്ച് വിമാനക്കമ്പനികള്‍ക് റേറ്റിങ് നല്‍കും. വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍, ഷെഡ്യൂളുകള്‍, വിമാനങ്ങള്‍, പ്രദേശത്തേക്കുള്ള വിമാനങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍, കണക്ഷന്‍ 
വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ സംവിധാനത്തില്‍ ലഭ്യമാവും





































No comments:

Post a Comment