Sunday, 19 March 2017

Shady Contacts ആ സീക്രട്ട് കോളുകളും മെസേജുകളും സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്ന പേടി ഇനി വേണ്ട !


Shady Contacts

ആ സീക്രട്ട് കോളുകളും മെസേജുകളും സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്ന പേടി ഇനി വേണ്ട !





Shady Contacts is designed to keep your sensitive call logs and text message away from prying eyes.

Features
☆ Hide SMS and call logs away from stock apps
☆ Unlock code protection (PIN or pattern)
☆ Option to hide app from launcher (by default, dial ***123456### to open)
☆ Auto-lock (don't use app for awhile), auto-destroy (after wrong code some times), quick lock
☆ Restore call logs/text message from/to stock apps
☆ Support Holo theme

ഇന്നത്തെ ടെക് ലോകത്തില്‍ സ്വകാര്യതയ്ക്ക് മുന്‍‌ഗണന നല്‍കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. അതു ഫോണിന്റെ കാര്യത്തിലായാലും മറ്റെന്തു കാര്യത്തിലായാലും അങ്ങിനെതന്നെയായിരിക്കും. നമ്മുടെ സുഹൃത്തുക്കള്‍ നമ്മുടെ ഫോണ്‍ ഉപയോഗിക്കാറുണ്ട്. നമുക്കത് ഇഷ്ടപ്പെടുന്നില്ലെങ്കിലും പുറത്ത് പ്രകടിപ്പിക്കാറില്ല. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അവര്‍ കാണുന്നത് നമുക്കിഷ്ടമാകില്ലെന്നതാണ് അതിലെ വാസ്തവം.  എന്നാല്‍ ഫോണിലെ കോളുകള്‍, എസ്എംഎസുകള്‍ എന്നിവ മറയാക്കാന്‍ പല മാ‍ര്‍ഗങ്ങളുമുണ്ട്.
 
ആദ്യമായി ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇന്‍സ്റ്റാ‍ള്‍ ചെയ്യുക. അതിനു ശേഷം ആപ്പ് തുറന്നു കഴിയുമ്പോള്‍ അടുത്ത സ്‌ക്രീനിലേക്കു പോകാനായി 'Continue' എന്ന ബട്ടണ്‍ കാണും. അത് ടാപ്പ് ചെയ്യുക. തുടര്‍ന്ന് അടുത്ത സ്‌ക്രീനില്‍ നിങ്ങള്‍ ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുളള പാറ്റേണ്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.
 
അടുത്ത സ്റ്റെപ്പില്‍ പാറ്റേണ്‍ റീകണ്‍ഫോം ചെയ്യേണ്ടതാണ്. അടുത്ത ടാബില്‍ 'Call' എന്ന സെക്ഷനില്‍ കോള്‍ ലോഗ് വിവരങ്ങള്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. അടുത്ത പേജില്‍ കാണുന്ന കോണ്ടാക്ട് ഓപ്ഷനില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള നമ്പറുകള്‍ ചേര്‍ക്കാം. ഇനി നിങ്ങളുടെ കോള്‍ റെക്കോര്‍ഡില്‍ നിന്നും ഹൈഡ് ചെയ്യാനുളള നമ്പറുകള്‍ തിരഞ്ഞെടുക്കാം. ആ നമ്പറുകള്‍ ഒരിക്കലും നിങ്ങളുടെ കോള്‍ റെക്കോര്‍ഡില്‍ കാണില്ല.  



































No comments:

Post a Comment